Thiruvambady

തിരുവമ്പാടി എസ്റ്റേറ്റ് തൊഴിലാളികൾ ആഗസ്റ്റ് 5 മുതൽ അനിശ്ചിതകാല സമരത്തിലേക്ക്

തിരുവമ്പാടി: തിരുവമ്പാടി എസ്റ്റേറ്റിൽ അന്യായമായി തൊഴിലാളികളെ പിരിച്ചുവിടുന്നതിലും ജില്ലാ ലേബർ ഓഫീസർ മുഖാന്തിരമുണ്ടാക്കിയ കരാർ ഏകപക്ഷീയമായി ലംഘിക്കുകയും നിരന്തരം തൊഴിലാളികളെ ശത്രുത മനോഭാവം പുലർത്തി കള്ള കേസ് ചുമത്തി മാനസികമായി പീഡിപ്പിക്കുന്ന മാനേജ്മെന്റിന്റെ നടപടിയിൽ പ്രതിഷേധിച്ച് തൊഴിലാളികൾ ആഗസ്റ്റ് 5 മുതൽ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ ജനറൽബോഡിയിൽ അറിയിച്ചു.

നിലവിലുള്ള മാനേജറുടെ കീഴിൽ ഇനിമുതൽ ജോലി ചെയ്യാൻ തൊഴിലാളികൾ സന്നദ്ധരല്ല എന്ന തീരുമാനമാണ് സംയുക്ത ജനറൽബോഡി യോഗത്തിൽ പങ്കെടുത്ത മുഴുവൻ തൊഴിലാളികളും നിലപാടെടുത്തത്.

സിഐടിയു, ഐ എൻ ടി യു സി, ബിഎംഎസ്, ഐഎൻഎൽസി യൂണിയനുകൾ സംയുക്തമായി ജംഷീദ് ഒളകരയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജോണി ഇടശ്ശേരി ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

പ്രഹ്ളാദരൻ,അബ്ദുല്ല കുമാരനെല്ലൂർ , EP അജിത്, TP ജബ്ബാർ, KP രാജേഷ്. തുടങ്ങിയവർ സംസാരിച്ച യോഗം റഫീഖ് സ്വാഗതവും നസീർ കല്ലുരുട്ടി നന്ദിയും പറഞ്ഞു….

Related Articles

Leave a Reply

Back to top button