Mukkam

കൊടിയത്തൂരിൽ നശിച്ചത് 12 ഹെക്ടറിലെ വാഴക്കൃഷി, 35 ലക്ഷം രൂപയുടെ നഷ്ടം

മുക്കം: കനത്ത മഴയിൽ കൊടിയത്തൂർ പഞ്ചായത്തിൽ 12 ഹെക്ടറിലെ വാഴക്കൃഷി നശിച്ച് 35 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി പ്രാഥമിക കണക്ക്. കൃഷി നാശം നേരിട്ട പ്രദേശങ്ങൾ കൃഷി ഡപ്യൂട്ടി ഡയറക്ടർ ഗീത അലക്സാണ്ടറുടെ നേതൃത്വത്തിൽ സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തി. ചെറുവാടി മേഖലയിലാണ് വ്യാപക കൃഷിനാശം സംഭവിച്ചത്. കർഷകരുടെ 35,000 വാഴകൾ വെള്ളത്തിലായി നശിച്ചു.

കൃഷിയിടങ്ങൾ പാട്ടത്തിന് എടുത്തും ബാങ്ക് വായ്പയെടുത്തുമാണ് മിക്ക കർഷകരും കൃഷിയിറക്കിയത്. ചുള്ളിക്കാപറമ്പ്, തെനങ്ങാപറമ്പ്,കണ്ടങ്ങൽ,കാരക്കുറ്റി, മേഖലകളിലാണ് വ്യാപക നാശനഷ്ടം ഉണ്ടായത്.

കർഷകർ വിളകൾ ഇൻഷുർ ചെയ്യണമെന്നു കൃഷി ഡപ്യൂട്ടി ഡയറക്ടർ ഗീത അലക്സാണ്ടർ ആവശ്യപ്പെട്ടു. ഫസൽ ഭീമ യോജന പദ്ധതിയിലും കർഷകർ അപേക്ഷിക്കണം. പഞ്ചായത്ത് പ്രസിഡന്റ് വി.ഷംലൂലത്ത്, വൈസ് പ്രസിഡന്റ് ശിഹാബ് മാട്ടുമുറി, സ്ഥിരം സമിതി അധ്യക്ഷ ദിവ്യ ഷിബു, കൃഷി ഓഫിസർ കെ.ടി.ഫെബിദ, പഞ്ചായത്ത് അംഗം കെ.ജി.സീനത്ത് എന്നിവരും ഒപ്പമുണ്ടായിരുന്നു.

Related Articles

Leave a Reply

Back to top button