Kodanchery

തെങ്ങ് കയറ്റ തൊഴിലാളി തെങ്ങിൽ നിന്ന് വീണ് മരിച്ചു

കോടഞ്ചേരി : തെങ്ങ് കയറ്റ തൊഴിലാളിയായ മൈക്കാവിലെ മാനാംകുന്ന് ശ്രീധരൻ (59) തെങ്ങിൽ നിന്ന് വീണു മരിച്ചു.

ഇന്ന് (28-04-2024-ഞായർ) രാവിലെ കൂടത്തായിയിൽ കൃഷിയിടത്തിലെ തെങ്ങിൽ നിന്നാണ് വീണത്.

ഉടൻ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ഭാര്യ: ലീല.

മകൻ: ശ്രീജിത്ത്.

മരുമകൾ: സുഭിഷ.

Related Articles

Leave a Reply

Back to top button