Mukkam

കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് നി​ർ​ത്തി; യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ

മു​ക്കം: പു​ല​ർ​ച്ചെ അ​ഞ്ചി​ന് കൊ​ടി​യ​ത്തൂ​രി​ൽ​ നി​ന്നു പു​റ​പ്പെ​ട്ടി​രു​ന്ന കോ​ഴി​ക്കോ​ട് കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് നി​റു​ത്തി​യ​ത് ഒ​ട്ടേ​റെ യാ​ത്ര​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്നു. കൊ​ടി​യ​ത്തൂ​ർ, ക​ക്കാ​ട്, കാ​ര​ശ്ശേ​രി, മു​ക്കം ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ഒ​ട്ടേ​റെ​യാ​ളു​ക​ൾ ആ​ശ്ര​യി​ച്ചു കൊ​ണ്ടി​രു​ന്ന ബ​സ്, മാ​സ​ങ്ങ​ളാ​യി സ​ർ​വീ​സ് ന​ട​ത്തു​ന്നി​ല്ല.

നാ​ട്ടു​കാ​രു​ടെ നി​ര​ന്ത​ര​മാ​യ സ​മ്മ​ർ​ദ്ദ​ത്തെ തു​ട​ർ​ന്ന് അ​നു​വ​ദി​ച്ച കൊ​ടി​യ​ത്തൂ​ർ -കോ​ഴി​ക്കോ​ട് ബ​സ്, രാ​ത്രി പ​ത്തി​ന് കോ​ഴി​ക്കോ​ട്ടു​നി​ന്നു പു​റ​പ്പെ​ടു​ന്ന​ത് മ​ല​യോ​ര മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്ക് ഏ​റെ ഉ​പ​കാ​ര​മാ​യി​രു​ന്നു.

ബ​സ് ജീ​വ​ന​ക്കാ​ർ​ക്ക് നാ​ട്ടു​കാ​ർ താ​മ​സ സൗ​ക​ര്യം വ​രെ ഒ​രു​ക്കി​യി​രു​ന്നു. മാ​സ​ങ്ങ​ളാ​യി മു​ട​ങ്ങി കി​ട​ക്കു​ന്ന ബ​സ് സ​ർ​വീ​സ് ഉ​ട​നെ പു​ന​രാ​രാം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്. പു​ല​ർ​ച്ചെ അ​ഞ്ചി​നു ശേ​ഷം രാ​വി​ലെ 8.10നു ​കൊ​ടി​യ​ത്തൂ​രി​ൽ നി​ന്നും 3.40, 5.00,രാ​ത്രി പ​ത്ത്, എ​ന്നി​ങ്ങ​നെ കോ​ഴി​ക്കോ​ട് നി​ന്നു​മാ​യി​രു​ന്നു സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന​ത്.​

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു​ള്ള രോ​ഗി​ക​ളും പ​രി​ചാ​ര​ക​രും വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള വി​ദ്യാ​ർ​ഥി​ക​ളും ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കാ​രു​മാ​യി ഒ​ട്ടേ​റെ​യാ​ളു​ക​ൾ ഇ​തി​നെ ആ​ശ്ര​യി​ച്ചി​രു​ന്നു

Related Articles

Leave a Reply

Back to top button