Koodaranji
കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കന്ററി സ്കൂളിൽ ഏകദിന ശില്പശാലയും, നല്ലപാഠം, സീഡ് ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി

കൂടരഞ്ഞി: സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കന്ററി സ്കൂളിൽ രാമയാണമാസവും കർക്കിടകവും എന്ന വിഷയത്തെ ആസ്പദമാക്കി ഏകദിന ശില്പശാലയും , നല്ലപാഠം, , സീഡ് ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി.
ഔഷധ സസ്യങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്തുക, കർക്കിടക മാസത്തിലെ ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കുക എന്നി ലക്ഷ്യങ്ങളൊടെ സംഘടിപ്പിച്ച പരിപാടിയിൽ സ്കൂൾ അസിസ്റ്റന്റ് മാനേജർ റവ. ഫാദർ സിബിൻ ചിലമ്പട്ടശ്ശേരി അധ്യക്ഷനായി.
ഡോക്ടർ പ്രബീഷ് കർക്കിടകമാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് ക്ലാസ്സ് എടുത്തു. ഹെഡ് മാസ്റ്റർ സജി ജോൺ അധ്യാപക പ്രതിനിധികൾ ക്ലബ്ബ് കൺവീനർമാർ എന്നിവർ സംസാരിച്ചു. കർഷക അവാർഡ് ജേതാവായ ജേക്കബ് മാത്യുവിനെ ചടങ്ങിൽ ആദരിച്ചു.







