Thiruvambady

പച്ച തേങ്ങ സംഭരണത്തിലെ അപാകതകൾ പരിഹരിക്കുക; കേരള കർഷക സംഘം

തിരുവമ്പാടി: കർഷകർ ഉൽപ്പാദിപ്പിക്കുന്ന പച്ചത്തേങ്ങ മുഴുവൻ സംഭരിക്കാൻ കഴിയുന്ന രീതിയിൽ തേങ്ങാസംഭരണത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് കേരള കർഷകസംഘം തിരുവമ്പാടി മേഖലാ സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു. കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം ജോർജ്ജ എം തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
മുഹമ്മദ് കാളിയെടത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ സജി ഫിലിപ്പ് സ്വാഗതം പറഞ്ഞു. വൈവിധ്യമാർന്ന പഴവർഗ കൃഷി രീതികളെ പറ്റി ജോൺസൺ കൈതമറ്റവും, വിപുലമായ രീതിയിൽ റെഡ് ലേഡി പപ്പായ കൃഷി നടത്തുന്ന റോയ് മുണ്ടാട്ടിലും തങ്ങളുടെ കൃഷിരീതികളെ പറ്റി വിശദീകരിച്ചു.മലയോര മേഖലയിലെ 100 വയസ്സ് പിന്നിട്ട കർഷകയായ ഏലി ക്കുട്ടി തലച്ചിറയിലിനെ ചടങ്ങിൽ വെച്ച് ജോർജ്ജ എം തോമസ് ആദരിച്ചു.
കർഷകസംഘം തിരുവമ്പാടി മേഖല കമ്മിറ്റി തിരുവമ്പാടി ഈസ്റ്റ് തിരുവമ്പാടി വെസ്റ്റ് എന്നിങ്ങനെ രണ്ട് കമ്മററികളായി വിഭജിച്ചു. തിരുവമ്പാടി ഈസ്റ്റ് കമ്മിറ്റിയുടെ സെക്രട്ടറിയായി കെ. കെ മുസ്തഫ, പ്രസിഡണ്ടായി സ്വരാജ്, ട്രഷററായി രാജു പുന്നക്കൽ എന്നിവരെ തിരഞ്ഞെടുത്തു. തിരുവമ്പാടി വെസ്റ്റ് കമ്മിറ്റിയുടെ സെക്രട്ടറിയായി മുഹമ്മദ് കാളിയെടത്ത്, പ്രസിഡണ്ടായി ഗിരീഷ് ബാബു, ട്രഷററായി എം അഖിലേഷ് എന്നിവരെ തിരഞ്ഞെടുത്തു.

Related Articles

Leave a Reply

Back to top button