Koodaranji

ഭിന്നശേഷിക്കാർക്ക് സൈഡ് വീൽ സ്കൂട്ടർ നൽകി

കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് നൽകുന്ന സൈഡ് വീൽ സ്കൂട്ടർ നൽകുന്നതിന്റെ വിതരണം ഉദ്ഘാടനം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് നിർവഹിച്ചു.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റോസിലി ജോസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി എസ് രവീന്ദ്രൻ, വാർഡ് മെമ്പർ മാരായ എൽസമ്മ ജോർജ്, ജെറീന റോയ്, സീന ബിജു, ബാബു മൂട്ടോളി, വി എ നസീർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി അൻസു ഒ എ, അസിസ്റ്റന്റ് സെക്രട്ടറി അജിത്ത് പി എസ്, ഐസിഡിഎസ് സൂപ്പർവൈസർ ഫസ്‌ലി പി കെ, വി ഇ ഒ ജോസ് കുര്യക്കോസ്, പഞ്ചായത്ത് ജീവനക്കാരായ, ഷൈലജ കെ സി,നിയാസ് പി എം, ജസീം, മുസ്തഫ, മധുസൂദനൻ, അശ്വതി,പ്രേമംലാൽ,അർജുൻ, ജിജോ മൈകിൾ, ജോർജ് പെഴത്തിങ്കൾ, അശോക് കുമാർ തുടങ്ങിയവർ പങ്കെടുത്തു

Related Articles

Leave a Reply

Back to top button