Kodanchery

മര്‍കസ് നോളജ് സിറ്റി ഉദ്ഘാടനം ഒക്ടോബര്‍ അവസാന വാരത്തില്‍

കൈതപൊയില്‍: കൈതപൊയില്‍ കേന്ദ്രമായി ആരംഭിച്ച മര്‍കസ് നോളജ് സിറ്റി പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം ഒക്ടോബര്‍ അവസാനത്തില്‍ നടക്കും. വിദ്യഭ്യാസം, ആരോഗ്യം, വ്യവസായം, കാര്‍ഷികം, താമസം തുടങ്ങിയ മേഖലകളില്‍ നിരവധി പദ്ധതികളാണ് മര്‍കസ് നോളജ് സിറ്റിയില്‍ സംവിധാനിച്ചിരിക്കുന്നത്.

മെഡിക്കല്‍ കോളജ്, ലോ കോളജ്, ബിസിനസ് സ്‌കൂള്‍, റിസര്‍ച്ച് സെന്റര്‍, ലൈബ്രറി, ഫോകലോര്‍ സ്റ്റഡി സെന്റര്‍, മീഡിയ ആന്‍ഡ് പബ്ലിഷിങ് ഹൗസ്, ജൈവ കേന്ദ്രം, കള്‍ച്ചറല്‍ സെന്റര്‍, ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട്, ഡിജിറ്റല്‍ എഡ്യൂക്കേഷന്‍ സെന്റര്‍, അഡ്വാന്‍സ്ഡ് സ്റ്റഡി സെന്റര്‍, സ്‌പെഷ്യല്‍ നീഡ് സ്‌കൂള്‍, ടെക്‌നോളജി ഡെവലപ്‌മെന്റ് സെന്റര്‍, ഹോസ്പിറ്റല്‍, ബിസിനസ് സെന്റര്‍, വെല്‍നസ് സെന്റര്‍, ലൈഫ് സ്‌കില്‍ സെന്റര്‍, അപാര്‍ട്ട്‌മെന്റുകള്‍, സ്റ്റാര്‍ ഹോട്ടല്‍, കണ്‍വെന്‍ഷന്‍ സെന്റര്‍ എന്നീ പദ്ധതികളാണ് ആദ്യ ഘട്ടത്തില്‍ ആരംഭിച്ചിരിക്കുന്നത്. 125 ഏക്കറില്‍ ആരംഭിച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തില്‍ ആണ്.

ദേശീയ, അന്തര്‍ദേശീയ വ്യക്തിത്വങ്ങള്‍ പങ്കെടുക്കുന്ന വിവിധ പരിപാടികളാണ് ഉദ്ഘാടനത്തോട് അനുബന്ധിച്ച് ആസൂത്രണം ചെയ്തിട്ടുള്ളത്. പരിപാടികളുടെ നടത്തിപ്പിന് വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ കാരന്തൂര്‍ മര്‍കസില്‍ വെച്ച് നടന്ന പ്രത്യേക പരിപാടിയില്‍ ജനറല്‍ കമ്മറ്റി ചെയര്‍മാനായി സയ്യിദ് മുഹമ്മദ് തുറാബ് സഖാഫിയെയും, കണ്‍വീനറായി അബ്ദുല്‍ മജീദ് കക്കാടിനെയും, ട്രഷററര്‍ ആയി അബ്ദുല്‍ കരീം ഹാജി ചാലിയത്തെയും തിരഞ്ഞെടുത്തു.

Related Articles

Leave a Reply

Back to top button