ഇന്നൊവേറ്റീവ് അവാർഡ് 2023 – 24 എസ് എസ് കെ കോഴിക്കോട് ജില്ലാ ടീം വേളംകോട് സ്കൂൾ സന്ദർശിച്ചു
കോടഞ്ചേരി : വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ സമഗ്ര ശിക്ഷ കേരളം (SSK) കോഴിക്കോട് ജില്ലാ ടീം സന്ദർശനം നടത്തി. സമഗ്ര ശിക്ഷ കേരളം കോഴിക്കോട് ജില്ലാ ഡിസ്ട്രിക്‌ട് പ്രോഗ്രാം ഓഫീസർ മനോജ് കുമാർ, റിട്ടയേർഡ് ഡയറ്റ് ലെക്ചററും CUTEC മുൻ ഡയറ്റക്ടറുമായ ഡോ. അശോക് നൊച്ചാട് എന്നിവർ 2023 – 24 അധ്യയനവർഷത്തെ സ്കൂളിന്റെ മികവാർന്ന പ്രവർത്തനങ്ങളെ വിലയിരുത്തി.
ഹയർ സെക്കണ്ടറി ഒന്നാം, രണ്ടാം വർഷ വിദ്യാർത്ഥികളുമായി പ്രസ്തുത ടീം സംവദിച്ചു പ്രവർത്തനങ്ങൾ വിലയിരുത്തി. തുടർച്ചയായ രണ്ടു വർഷങ്ങൾ സ്കൂളിന് കൊടുവള്ളി ബ്ലോക്ക് റിസോഴ്സ് സെന്ററിന്റെ (BRC) ഹയർ സെക്കണ്ടറി വിഭാഗത്തിലുള്ള ഇന്നൊവേറ്റീവ് അവാർഡ് ലഭിച്ചിരുന്നു.കൊടുവള്ളി BRC സ്പെഷ്യൽ എഡ്യൂക്കേറ്റർ ആദർശ്, ബി ആർ സി ക്ലസ്റ്റർ കോ ഓർഡിനേറ്റർ ലിൻസി, വിദ്യാർത്ഥികൾ, അദ്ധ്യാപകർ, അനധ്യാപകർ എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.