Kodanchery
അറവുമാലിന്യ പ്ലാന്റിനുനേരേ സമരപ്രഖ്യാപന കൺവെൻഷൻ ചേർന്നു

കോടഞ്ചേരി : ഈരൂട് പ്രവർത്തിക്കുന്ന കോഴിയറവ് മാലിന്യപ്ലാൻറിനുനേരേ ജനകീയസമിതിയുടെ നേതൃത്വത്തിൽ കരിമ്പാലകുന്നിൽ സമരപ്രഖ്യാപന കൺവെൻഷൻ ചേർന്നു. ലിന്റോ ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഈ മാസം ഇരുപതാം തീയതി അറവുമാലിന്യപ്ലാന്റിലേക്ക് ജനകീയസമിതിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്താനും കൺവെൻഷൻ തീരുമാനിച്ചു. എ.എം. ഫൈസൽ അധ്യക്ഷനായി.
കോടഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, സി.പിഎം. ഏരിയാസെക്രട്ടറി വി.കെ. വിനോദ്, മുസ്‌ലിംലീഗ് മണ്ഡലം പ്രസിഡൻറ് സി.കെ കാസിം, ബോസ് ജേക്കബ്ബ്, ഫാ. സിബി പൊൻപാറ, ഫാ. ബേസിൽ തമ്പി, ഫാ. ബിജു ചെന്നിക്കര, ഫാ. എബി കുര്യൻ, ജോബി ഇലന്തൂർ, ചിന്നമ്മ മാത്യു, ജോർജുകുട്ടി വിളക്കുന്നേൽ, ഷിജി ആൻറണി, തമ്പി പറക്കണ്ടത്തിൽ, അഹമ്മദ് കോയ കരിമ്പാലകുന്ന്, ആൻറു എം.കെ., ഷിക്കത്ത്, കെ.എ. ഷാനു എന്നിവർ സംസാരിച്ചു.







