ബഹുജന മാർച്ച് സംഘടിപ്പിച്ചു

കൊടിയത്തൂർ: ‘കുടിവെള്ളം കിട്ടാതെ ജനങ്ങളും നാഥനില്ലാത്ത പഞ്ചായത്തും’ എന്ന മുദ്രാവാക്യമുയർത്തി പഞ്ചായത്തിന്റെ കെടുകാര്യസ്ഥതക്കെതിരെ എൽ.ഡി.എഫ് പഞ്ചായത്തിലേക്ക് നടത്തിയ ബഹുജന മാർച്ച് സിപിഐഎം ഏരിയാ സെക്രട്ടറി സ. വി.കെ വിനോദ് ഉദ്ഘാടനം ചെയ്തു. സ. വി.കെ അബൂബക്കർ അധ്യക്ഷത വഹിച്ചു.
ഗുലാം ഹുസൈൻ കൊളക്കാടൻ, ടി.വി മാത്യു, ഇ രമേശ് ബാബു, വി.വി നൗഷാദ് എന്നിവർ പ്രസംഗിച്ചു. സി.ടി.സി അബ്ദുള്ള സ്വാഗതവും കരീം കൊടിയത്തൂർ നന്ദിയും പറഞ്ഞു. സമരത്തിനിടയിൽ പ്രവർത്തകരെ തള്ളി മാറ്റി ധിക്കാരപൂർവ്വം തള്ളിക്കയറാൻ ശ്രമിച്ച ചെയർ പേഴ്സൺ ആയിഷയെ പ്രവർത്തകർ തടഞ്ഞു.
കോട്ടമ്മൽ അങ്ങാടിയിൽ നിന്നും തുടങ്ങിയ മാർച്ചിന് ജോണി ഇടശ്ശേരി, എൻ രവീന്ദ്ര കുമാർ, ബിനോയ് ടി ലൂക്കോസ്, ഉണ്ണിക്കോയ എം.കെ, നാസർ കൊളായി, അരുൺ ഇ, മെമ്പർമാരായ സിജി, കോമളം തോണിച്ചാലിൽ നേതൃത്വം നൽകി. മുക്കം പോലീസിന്റെ നേതൃത്വത്തിൽ മാർച്ച് പഞ്ചായത്ത് ഓഫീസിനു മുമ്പിൽ തടഞ്ഞു.







