Kodiyathur

ആയിഷ ചേലപ്പുറത്തിനെ കയ്യേറ്റം ചെയ്യുകയും അസഭ്യവർഷം നടത്തുകയും ചെയ്ത സംഭവം; ഇടത് മുന്നണി നിലപാട് ആധുനിക സമുഹത്തിന് അപമാനം; യു.ഡി.എഫ്

കൊടിയത്തൂർ: ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സണും പതിനൊന്നാം വാർഡ് മെമ്പറുമായ ആയിഷ ചേലപ്പുറത്തിനെതിരെ ഇടത് മുന്നണി നേതാക്കൾ നടത്തിയ കയ്യേറ്റവും അസഭ്യവർഷവും ആധുനിക സമുഹത്തിന് യോജിച്ചതല്ലെന്നും സംഭവത്തിൽ മാപ്പ് പറയാൻ ഇടത് മുന്നണി നേതാക്കൾ തയ്യാറാവണമെന്നും യു.ഡി.എഫ് കൊടിയത്തൂർ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.

സംഭവത്തെ നിയമ പരമായും രാഷ്ട്രീയമായും യു.ഡി.എഫ് നേരിടും. വിഷയത്തിൽ ശക്തമായ നടപടി സ്വീകരിക്കാൻ പോലീസ് തയ്യാറാവണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികൾക്ക് യു.ഡി.എഫ് നേതൃത്വം നൽകുമെന്നും യോഗം മുന്നറിയിപ്പ് നൽകി.

യോഗത്തിൽ കെ.വി അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. സി.ജെ ആന്റണി, എം സിറാജുദ്ദീൻ, കെ ടി മൻസൂർ, എൻ.കെ അഷ്റഫ്, മജീദ് മൂത്ത്, സുജ ടോം, കെ.പി സുഫിയാൻ, യു.പി മുഹമ്മദ്, ബഷീർ പുതിയോട്ടിൽ, ദിവ്യ ഷിബു, ഫസൽ കൊടിയത്തൂർ, ബാബു പൊലും കുന്നത്ത്, മറിയം കുട്ടി ഹസ്സൻ, ആയിശ ചേലപ്പുറത്ത്, വി ഷംലൂലത്ത്, രതീഷ് കളക്കുടിക്കുന്നത്ത് സംസാരിച്ചു.

Related Articles

Leave a Reply

Back to top button