Mukkam
ഐ.ജി.എം മോറൽ ഹട്ട് വിദ്യാർത്ഥിനികൾ ഭിന്നശേഷി വിദ്യർത്ഥികൾക്കായുള്ള എബിലിറ്റി കാമ്പസ് സന്ദർശിച്ചു
മുക്കം : ‘വളരാം പറക്കാം ചുവട് പിഴക്കാതെ’ എന്ന സന്ദേശവുമായി ഏഴു ദിവസമായി ചേന്ദമംഗല്ലൂർ ഗുഡ്ഹോപ്പ് സ്കൂളിൽ നടക്കുന്ന മോറൽ ഹട്ടിലെ വിദ്യാർത്ഥിനികൾ ക്യാമ്പിന്റെ ഭാഗമായി പുളിക്കലിലെ എബിലിറ്റി കാമ്പസ് സന്ദർശിച്ചു. കാഴ്ച പരിമിതിയും കേൾവി പരിമിതിയും ബുദ്ധി പരിമിതിയും അംഗവൈകല്യവുമുള്ള ഒട്ടേറെ വിദ്യാർത്ഥികളുമായി സംവദിക്കുകയും അവരുടെ വ്യത്യസ്ഥ കഴിവുകൾ നേരിട്ട് മനസ്സിലാക്കുകയും ചെയ്തു.
ഭിന്ന ശേഷിക്കാർക്ക് മാത്രമായുളള എബിലിറ്റി കാമ്പസ് സന്ദർശനം ക്യാമ്പംഗങൾക്ക് പുതിയ ഒട്ടേറെ തിരിച്ചറിവുകൾ നൽകിയതായി വിദ്യാർത്ഥിനികൾ പറഞ്ഞു. സന്ദർശനത്തിന് കെ സി നിസാർ കക്കാട്, എം.വി അബ്ദുസ്സലാം സി.എം.ആർ, ചെമ്മു കക്കാട്, മുഫീദ ഫെമി, ഫസീന ബാനു, ഷാനിബ കൂളിമാട്, ഹെന്ന, ഷംസീന, ഇഹ്‌സാന, രിഫ എന്നിവർ നേതൃത്വം നൽകി.