Mukkam
കോഴിക്കോട് എൻഐടിയിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ: ഹോസ്റ്റലിൽ നിന്നും ചാടി യുവാവ് മരിച്ചു

മുക്കം : എൻഐടിയിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ ചെയ്തു. മുംബൈ സ്വദേശി യോഗേശ്വർ നാഥ് ആണ് മരിച്ചത്. രാവിലെ ആറരയോടെയാണ് സംഭവം. ഹോസ്റ്റലിൽനിന്നും വിദ്യാർഥി ചാടുകയായിരുന്നു. ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
എൻഐടിയിൽ മുൻപും വിദ്യാർഥികൾ ആത്മഹത്യ ചെയ്തിട്ടുണ്ട്. പഠനപരമായ സമ്മർദ്ദവും വേണ്ടവിധത്തിൽ കൗൺസിലിങ് ലഭിക്കാത്തതുമാണ് ആത്മഹത്യകൾ വർധിക്കുന്നതിന് കാരണമെന്ന് വിദ്യാർഥികൾ പറഞ്ഞു.







