Kodanchery

കത്തോലിക്കാ കോൺഗ്രസ് കോടഞ്ചേരി മേഖല ഭരണസമിതി രൂപീകരിച്ചു

കോടഞ്ചേരി: കത്തോലിക്കാ കോൺഗ്രസ് (എ കെ സി സി)കോടഞ്ചേരി മേഖല 2024-2027 വർഷത്തെ ഭരണസമിതിയെ കോടഞ്ചേരി മേഖലാ ഡയറക്ടറും റിട്ടേണിംഗ് ഓഫീസറുമായ ഫാ. കുര്യാക്കോസ് ഐക്കുളമ്പിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിലൂടെ തിരഞ്ഞെടുത്തു.

മേഖലാ പ്രസിഡണ്ടായി നെല്ലിപ്പൊയിൽ സ്വദേശി ജോസഫ് ആലവേലിയെ തെരഞ്ഞെടുത്തു. മേഖലാ സെക്രട്ടറിയായി
വിത്സൻ തറപ്പിൽ, ട്രഷറർ ആയി റെജി പേഴത്തിങ്കൽ തുടങ്ങിവരെയും തിരഞ്ഞെടുത്തു. അസിസ്റ്റന്റ് വികാരി ഫാ. ജിതിൻ പന്തലാടിക്കൽ, മേഖല കോഡിനേറ്റർ സജി കരോട്ട്, റെജി ചിറയിൽ, ഷില്ലി സെബാസ്റ്റ്യൻ തുടങ്ങിയവർ തെരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button