Kodanchery

ഹിരോഷിമ നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി യുദ്ധ വിരുദ്ധ റാലി നടത്തി

നെല്ലിപ്പൊയിൽ : മഞ്ഞുവയൽ വിമല യു.പി സ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി സമാധാനത്തിന്റെ പ്രതീകമായ സഡാക്കോ കൊക്കുകളും, പ്ലക്കാർഡുകളും കയ്യിലേന്തി യുദ്ധവിരുദ്ധ റാലി നടത്തി.

യുദ്ധവിരുദ്ധ മുദ്രാവാക്യം നിർമ്മാണം, പതിപ്പ് നിർമ്മാണം, ഡോക്യുമെന്റി പ്രദർശനം, കൊളാഷ് നിർമ്മാണം, സഡാക്കോ കൊക്ക് നിർമ്മാണം, എന്നിവ ദിനാചരണത്തെ വേറിട്ടതാക്കി.

ഹെഡ്മിസ്ട്രസ് ആൻസി തോമസ് സി. അൽഫോൻസ അഗസ്റ്റിൻ, ജോയ് ജോർജ് , അഖില ബാബു എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button