Kodanchery
മലബാർ റിവർ ഫെസ്റ്റിവൽ ഇന്ന് ഘോഷയാത്ര

കോടഞ്ചേരി: കോവിഡ് കാരണം 2 വർഷമായി നടക്കാതെ പോയ മലബാർ റിവർ ഫെസ്റ്റി വൽ ഇത്തവണ വിപുലമായ പരി പാടികളോടെയാണ് സംഘടിപ്പിക്കുന്നതെന്ന് സംഘാടക സമിതി ഭാരവാഹികളായ ലിന്റോ ജോസഫ് എംഎൽഎയും കലക്ടർ എൻ.തേജ് ലോഹിത് റെഡിയും പറഞ്ഞു.
ചാംപ്യൻഷിപ്പിനു മുന്നോടിയായി ഇന്ന് വൈകിട്ട് 4ന് കോടഞ്ചേരിയിൽ മത്സരത്തിൽ പങ്കെടുക്കുന്നവരും, സംഘാടകരും കുടുംബശ്രീ പ്രവർത്തകരും ചേർന്ന് പ്രചാരണ ഘോഷയാത്ര സംഘടിപ്പിക്കുന്നു.






