Kodanchery
വളണ്ടിയർ സംഗമവും ഐഡന്റിറ്റി കാർഡ് വിതരണവും നടത്തി.

കോടഞ്ചേരി: പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റിയിൽ നടന്ന വളണ്ടിയർ സംഗമ ഉദ്ഘാടനവും പാലിയേറ്റീവ് കെയർ പരിശീലനം പൂർത്തിയാക്കിയ 22 പുതിയ വളണ്ടിയർമാർക്കുള്ള ഐഡന്റിറ്റി കാർഡ് വിതരണവും കോടഞ്ചേരി പള്ളി വികാരി റവ. ഫാ. കുര്യാക്കോസ് ഐക്കുളമ്പിൽ നിർവഹിച്ചു.
പ്രസിഡന്റ് ശ്രീ. കെ. എം. പൗലോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ കോടഞ്ചേരി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ശ്രീ. റോബർട്ട് അറക്കൽ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ശ്രീ. ജോസ് പട്ടേരിയിൽ സ്വാഗതവും ജോസുകുട്ടി ആയിരംമല ആശംസയും ശ്രീ. ജോസഫ് പാലക്കൽ നന്ദിയും അർപ്പിച്ചു.







