Mukkam

കെ വി വി ഇ എസ് അഗസ്ത്യൻമുഴി യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി

അഗസ്റ്റിയൻമുഴി: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി അഗസ്ത്യൻമുഴി യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു.

യൂണിറ്റ് പ്രസിഡന്റ്‌ ജോസഫ് പൈമ്പിള്ളി പതാക ഉയർത്തി. തുടർന്ന് അംഗങ്ങൾ സ്വാതന്ത്ര്യദിന സത്യപ്രതിജ്ഞ ചൊല്ലി. അങ്ങാടിയിൽ പായിസം വിതരണം ചെയ്തു.

യൂണിറ്റ് ജനറൽ സെക്രട്ടറി ടി കെ സുബ്രഹ്മണ്യൻ, ട്രെഷരാർ പി കെ റഷീദ്, പ്രേമൻ മുത്തേരി, അബ്‌ദുറഹ്‌മാൻ പി, ഉണ്ണി പ്രശാന്തി എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം ആശംസിച്ചു.

ഷിജി അഗസ്റ്റിൻ, എ കെ ലത്തീഫ്, സുരേഷ് കുമാർ, പ്രമോദ് സി, മത്തായി മൈക്കിൾ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button