Puthuppady
ചുരത്തിൽ വാഹനാപകടം; ബൈക്ക് ബസ്സിനടിയിപ്പെട്ടു ബൈക്ക് യാത്രക്കാരൻ അൽഭുതകരമായി രക്ഷപ്പെട്ടു

അടിവാരം :ചുരത്തിലെ എഴാം വളവിന് സമീപം ബൈക്ക് കെ.എസ് ആർടിസി ബസ്സിനടിയിൽ പ്പെട്ട് അപകടം. നിസാര പരിക്കുകളോടെ ബൈക്ക് യാത്രക്കാരൻ അൽഭുതകരമായി രക്ഷപ്പെട്ടു. ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം.
ചുരം ഇറങ്ങുകയായിരുന്ന കെഎസ്ആർടിസി ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ മുന്നിലുണ്ടായിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ബൈക്ക് ബസ്സിനുള്ളിൽ അകപ്പെട്ടു. പരിക്കേറ്റ യാത്രക്കാരനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
അപകടത്തെ തുടർന്ന് ഗതാഗത തടസം നേരിട്ടു പോലിസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ഗതാഗത തടസം നിക്കി







