Thiruvambady

തിരുവമ്പാടി എസ്റ്റേറ്റിലെ തൊഴിലാളി സമരം പരിഹാരം കാണാൻ ഉടമകൾ ഇടപെടണം; സി കെ കാസിം

തിരുവമ്പാടി: സംയുക്ത സമരസിമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 16 ദിവസമായി തിരുവമ്പാടി എസ്റ്റേറ്റിൽ നടന്നുവരുന്ന തൊഴിലാളി സമരത്തിന് അടിയന്തരമായി എസ്റ്റേറ്റ് ഉടമകൾ ഇടപെട്ട് തൊഴിലാളികളുമായി ചർച്ച നടത്തണമെനും ഭരണതലത്തിൽ അതിന് സമ്മർദ്ദം ഉണ്ടാവണമെന്നും സി കെ കാസിം പറഞ്ഞു.

മുക്കം മുൻസിപ്പൽ യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച സമരപ്പന്തലിലേക്കുള്ള ഐക്യദാർഢ്യ റാലി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുക്കം മുൻസിപ്പൽ യൂത്ത് ലീഗ് പ്രസിഡന്റ് ശരീഫ് വെണ്ണക്കോട് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഖത്തർ കെഎംസിസി തിരുവമ്പാടി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അബ്ബാസ്, യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ജിഹാദ് തറോൽ, ട്രഷറർ അൻവർ മുണ്ടുപാറ ഭാരവാഹികളായ അബ്ദുറഹ്മാൻ പിസി, ആഷിക് പുത്തൻമഠം , അലി വാഹിദ്,സലാഹുദ്ധീൻ, ഷബീർ പിപി എന്നിവർ സംസാരിച്ചു.

അനിശ്ചിതകാല സംയുക്ത ട്രേഡ് യൂണിയൻ സമരത്തിന് റഫീഖ് കലയത്ത്, പ്രഹ്ലാദൻ, രാജേഷ്, ജബ്ബാർ, നസീർ കല്ലുരുട്ടി, അരുൺ സി, വേണു ദാസൻ, നജ്മുദ്ധീൻ, വിജീഷ്, സന്തോഷ് കുമാർ എന്നിവർ നേതൃത്വം നൽകി

Related Articles

Leave a Reply

Back to top button