Puthuppady
സ്വയം പ്രതിരോധ പരിശീലന ക്ലാസ്സുമായി കേരള പോലീസ്

പുതുപ്പാടി: ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ് ടു വിഭാഗം പെൺകുട്ടികൾക്കു സ്വയം പ്രതിരോധത്തിന് ആവശ്യമായ സമഗ്രമായ ബോധവൽക്കരണവും പ്രായോഗിക പരിശീലനവും നെല്കുന്നതിനു വേണ്ടി നടത്തിയ ദ്വിദിന സ്വയം പ്രതിരോധ പരിശീലനക്ലാസ്സ് ശ്രദ്ധേയമായി.
കേരള പോലീസിന്റെ ജനകീയ പോലീസിംഗ് പദ്ധതിക് കീഴിൽ നടപ്പിലാക്കുന്ന സവിശേഷ പരിശീലന ക്ലാസ്സിന് പ്രത്യേക പരിശീലനം ലഭിച്ച സിവിൽ പോലീസ് ഓഫീസർമാരായ ജീജ, ഷീജ, ബിൻസി ബിന്ദു എന്നിവർ നേതൃത്വം നെല്കി. സ്കൂൾ പി ടി എ യുടെ സഹകരണത്തോടെ സൗഹൃദ ക്ലബ് സംഘടിപ്പിച്ച സ്വയം പ്രതിരോധ പരിശീലന ക്ലാസ്സ് പി ടി എ പ്രസിഡന്റ് ഒതയോത് അഷ്റഫ് ഉത്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ മുജീബ് അധ്യക്ഷത വഹിച്ചു. ബിധു ഷാഫി ആരിഫ എന്നിവർ പ്രസംഗിച്ചു. സൗഹൃദ കോർഡിനേറ്റർ ജോർജ് വറുഗീസ് സ്വാഗതവും കൗൺസിലർ നോജി നന്ദിയും പറഞ്ഞു







