Kodanchery

ഡേവിസ് ചിറമ്മൽ ചാരിറ്റബിൾ ട്രസ്റ്റ് പല വ്യജ്ഞന കിറ്റുകൾ വിതരണം ചെയ്തു

കോടഞ്ചേരി: കേരളത്തിലെ അഗതി മന്ദിരങ്ങളിൽ ഫാദർ ഡേവിസ് ചിറമ്മൽ ചാരിറ്റബിൾ ട്രസ്ററിന്റെ ആഭിമുഖ്യത്തിൽ പല വ്യജ്ഞന സാധനങ്ങൾ എത്തിച്ചു കൊടുക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ 12 അഗതി മന്ദിരങ്ങളിൽ അരിയും പച്ചക്കറികളും ഒഴികെ ഒരു മാസത്തേക്ക് അവർക്ക് ഉപയോഗിക്കാനുള്ള പല വ്യജ്ഞനങ്ങൾ സൗജന്യമായി വൈ.എം.സി.എ.യുടെ സഹകരണത്തോടെ വിതരണം ചെയ്തു.

എല്ലാ മാസവും ഈ ചാരിറ്റി പ്രവർത്തനം തുടരുന്നതാണെന്ന് ട്രസ്റ്റ് അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷം കേരളത്തിലെ അഗതിമന്ദിരങ്ങളിൽ എല്ലാ മാസവും ഒന്നാം തിയതി ഏതാണ്ട് ഇരുപതിനായിരം ബിരിയാണി വിതരണം ചെയ്യുകയുണ്ടായി.

കൂടാതെ വൃക്കരോഗികൾക്ക് സൗജന്യ ഡയാലിസിസ് ഉൾപ്പെടെ ഒട്ടനവധി ക്ഷേമ പ്രവർത്തനങ്ങളും ട്രസ്റ്റ് കേരളത്തിലുടനീളം ചെയ്തു വരുന്നു. കോഴിക്കോട് ജില്ലയിൽ പല വ്യജ്ഞന കിറ്റ് വിതരണത്തിന് നോർത്ത് സോൺ കോ-ഓർഡിനേറ്ററും വൈ എം.സി.എ. നാഷനൽ എക്സിക്യുട്ടീവ് മെമ്പറുമായ വിനു പി.ടി. ജില്ലാ കോ-ഓർഡിനേറ്റർ ബാബു ജോസഫ്, കോഴിക്കോട് സബ്ബ് റീജ്യൻ ജനറൽ കൺവീനർ ജോസ് ആലക്കൽ, വൈ.എം.സി.എ. നാഷനൽ ഫിനാൻസ് കമ്മിറ്റി മെമ്പർ കെ.എം. സെബാസ്റ്റ്യൻ, ആനി ജോൺ, ജോസഫ് പി.ജെ, ഷാജി മലേകുന്നേൽ, ജേക്കബ് ജോൺ, തോമസ് അലക്സ്, എം.എ. മത്തായി, സെബാസ്റ്റ്യൻ തോമസ് പിറ്റത്താങ്കൽ, ജോൺ അഗസ്റ്റിൻ എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button