ആശാസ്ത്രീയമായ നിയമങ്ങൾ തിരുത്തണം: ഐഎൻടിയുസി

കോടഞ്ചേരി : മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാനുള്ള മോദി സർക്കാരിൻറെ നടപടി ഗ്രാമീണ മേഖലയിലെ പാവപ്പെട്ടവർക്ക് അത്താണിയായ പദ്ധതി അശാസ്ത്രീയമായ നിയമം കൊണ്ടുവന്ന് അട്ടിമറിക്കാൻ ശ്രമിക്കുന്ന മോദി സർക്കാരിൻറെ നടപടി അവസാനിപ്പിക്കണമെന്നും ഐഎൻടിയുസി മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു.
കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾ കുത്തുകള്‍ക്ക് രാജ്യത്തെ തൊഴിൽ മേഖലയെ അടിയറ വച്ച് രാജ്യത്തെ തൊഴിലാളികളെ പട്ടിണിയിലേക്ക് തള്ളിവിട്ട നടപടിയിൽ കൺവെൻഷൻ പ്രതിഷേധിച്ചു. മണ്ഡലം കൺവെൻഷനും തൊഴിൽ കാർഡ് വിതരണം ഉദ്ഘാടനവും ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് കെ രാജീവ് ഉദ്ഘാടനം ചെയ്തു.
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും , സർവ്വ മേഖലയിലും വില വർദ്ധിപ്പിച്ച സംസ്ഥാന ഗവൺമെൻറ് തൊഴിലാളികളുടെ ആനുകൂല്യം വർദ്ധിപ്പിക്കാത്ത നടപടി കുത്തകൾക്ക് ഓശാന പാടുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഐഎൻടിയുസി മണ്ഡലം പ്രസിഡണ്ട് ഫ്രാൻസിസ് ചാലിൽ അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സണ്ണി കാപ്പാട്ട്മല, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്, ഐഎൻടിയുസി ജില്ലാ ട്രഷറർ പി ശ്രീനിവാസൻ, യുഡിഎഫ് ചെയർമാൻ കെ എം പൗലോസ്, നിഷാബ് മുല്ലോളി, ലിസി ചാക്കോ, ജോബി ജോസഫ്, വിൻസൻറ് വടക്കേമുറിയിൽ, ടോമി ഇല്ലിമൂട്ടിൽ, ബിജു ഓത്തിക്കൽ, അന്നക്കുട്ടി ദേവസ്യ എന്നിവർ പ്രസംഗിച്ചു.







