അലേർട്ട് ക്യാമ്പ് സംഘടിപ്പിച്ചു

കൊടിയത്തൂർ : എസ്.എസ്.എഫ് സൗത്ത് കൊടിയത്തൂർ യൂണിറ്റ് ‘ANTAGONISTIC’ എന്ന പേരിൽ പ്രവർത്തകർക്കായി അലേർട്ട് ക്യാമ്പ് സംഘടിപ്പിച്ചു. മഹല്ല് ഖബർസ്ഥാൻ സിയാറത്തിന് മുനീർ അഹ്സനി നേതൃത്വം നൽകി. 5 മണിക്കൂർ നീണ്ടുനിന്ന ക്യാമ്പ് എസ്.എസ്.എഫ് മുൻ സംസ്ഥാന പ്രസിഡണ്ട് സി.കെ റാഷിദ് ബുഖാരി ഉദ്ഘാടനം ചെയ്തു.
പുതിയ കാലത്ത് വിദ്യാർത്ഥി വഴികളിൽ പതിയിരിക്കുന്ന ലഹരി എന്ന മഹാമാരിക്കെതിരിയുള്ള ശ്രദ്ധ ക്ഷണിക്കൽ സെഷന് പ്രമുഖ ട്രെയ്നറും സാമൂഹിക പ്രവർത്തകനുമായ ഹുസൈൻ മാസ്റ്റർ ഓമശ്ശേരി നേതൃത്വം നൽകി.
എസ്.വൈ.എസ് കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും പ്രഭാഷകനും എഴുത്തുകാരനുമായ എം.ടി ശിഹാബുദ്ധീൻ സഖാഫി ‘ജീവിത വിജയം’ എന്ന സെഷനിൽ ക്ലാസെടുത്തു. പി.ടി അഷ്റഫ് സഅദി അധ്യക്ഷത വഹിച്ചു.
ഇ യാക്കൂബ് ഫൈസി, മജീദ് മാസ്റ്റർ പൂത്തൊടി, വി.കെ അഷ്റഫ്, പി.പി അബ്ദുറഹ്മാൻ തുടങ്ങിയവർ സംസാരിച്ചു. പി.പി സലാം മാസ്റ്റർ, എൻ.കെ കമ്മുണ്ണി, സി ജുനൈദ്, പി മുഹമ്മദ്, വി ബീരാൻകുട്ടി, നജ്മുദ്ധീൻ പി.പി എന്നിവർ ആശംസകൾ അറിയിച്ചു.
എസ്.എസ്.എഫ് യൂണിറ്റ് സെക്രെട്ടറി സാബിക് ഇ സ്വാഗതവും റിസാം സി.കെ നന്ദിയും പറഞ്ഞു. അഹ്മദ് നാസിഫ്, ആദിൽ മുഹമ്മദ്, അജ്മൽ കെ.കെ ഹാഷിർ കെ.പി തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.







