ലഹരി മുക്ത കേരളം കാമ്പെയിന് സെൻ്റ് ആൻ്റണീസിൽ തുടക്കമായി

കോടഞ്ചേരി: മയക്കുമരുന്നുകൾക്കെതിരെ ജനകീയ പ്രതിരോധമുയർത്താനുള്ള കേരള സർക്കാർ കാമ്പെയിനിൻ്റെ ഭാഗമായി കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ ‘ ലഹരി മുക്ത കേരളം’ പ്രവർത്തനങ്ങൾക്ക് തുടക്കമായി.
ഹെഡ്മാസ്റ്റർ റോഷിൻ മാത്യു പരിപാടികൾ ഉദ്ഘാടനം ചെയ്ത് മയക്കുമരുന്നുകളുടെ ദൂഷ്യവശങ്ങളെക്കുറിച്ച് വിശദീകരിച്ചു. സ്കൂൾ ഹാളിൽ 10 മണി മുതൽ മുഖ്യമന്ത്രിയുടെ സംസ്ഥാന തല ഉദ്ഘാടന പ്രസംഗം വലിയ സ്ക്രീനിൽ പ്രദർശിപ്പിച്ചു. കൈറ്റ് വിക്ടേഴ്സ് ചാനൽ സംപ്രേഷണം ചെയ്ത പ്രസംഗം സ്കൂളിലെ മുഴുവൻ കുട്ടികളും തത്സമയം വീക്ഷിച്ചു.
തുടർന്ന് വിദ്യാർത്ഥികളെ അണിനിരത്തി കണ്ണോത്ത് അങ്ങാടിയിലൂടെ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. സൈക്കിളുകളും, പ്ലക്കാർഡുകളും അണിനിരത്തിയ റാലി കണ്ണോത്ത് അങ്ങാടിയിൽ മാനേജർ റവ ഫാ അഗസ്റ്റിൻ ആലുങ്കൽ ഫ്ലാഗ് ഓഫ് ചെയ്തു.
രാജീവ് മാത്യു, അജേഷ് ജോസ്, ഷില്ലി സെബാസ്റ്റ്യൻ, ദീപ ആൻ്റണി, ഇൻഫൻ്റ് മേരി, ബിൻസി മാത്യു, ലൗലി മാനുവൽ, ടീന ജോസ്, സി. ഗ്രേസ്, അനിൽ പി മാത്യു തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.







