Puthuppady

ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ലെസ്ബിയന്‍ ജോഡികളായ പുതുപ്പാടി സ്വദേശിനി ഫാത്തിമ നൂറയും ആലുവ സ്വദേശിനി ആദിലയും വിവാഹിതരായി

പുതുപ്പാടി : ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ലെസ്ബിയന്‍ ജോഡികളായ പുതുപ്പാടി സ്വദേശിനി ഫാത്തിമ നൂറയും ആലുവ സ്വദേശിനി ആദിലയും വിവാഹിതരായി.

സമൂഹമാധ്യമത്തിൽ ചിത്രങ്ങൾ പങ്കുവച്ച് ഫാത്തിമയാണ് വിവരം അറിയിച്ചത്. ‘നേട്ടം: എന്നെന്നും ഒരുമിച്ച്’എന്ന അടിക്കുറിപ്പോടെയാണ് ചിത്രം. വിവാഹ വസ്ത്രമണിഞ്ഞ് അന്യോന്യം മോതിരം കൈമാറുകയും മധുരം പങ്കുവയ്ക്കുകയും ചെയ്യുന്ന ചിത്രങ്ങൾക്ക് താഴെ നിരവധിപേർ ആശംസകൾ അറിയിക്കുന്നുണ്ട്.

ഫാത്തിമ നൂറയ്ക്കൊപ്പം ജീവിക്കാൻ അനുമതി തേടി ആദില നസ്റിൻ ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി നൽകിയത് വാർത്തയായിരുന്നു. തന്നോടൊപ്പം താമസിക്കാനെത്തിയ കോഴിക്കോട് പുതുപ്പാടി സ്വദേശിനി ഫാത്തിമ നൂറയെ ബന്ധുക്കള്‍ പിടിച്ചുകൊണ്ടുപോയെന്നും ഫാത്തിമയെ കാണാനില്ലെന്നും കാണിച്ചായിരുന്നു പരാതി. ഇതിന്റ അടിസ്ഥാനത്തിൽ കോടതി ഇരുവർക്കും ഒന്നിച്ച് ജീവിക്കാനുള്ള അനുമതി നൽകി.

സൗദിയിലെ പ്ലസ് വൺ പഠനകാലത്ത് കണ്ടുമുട്ടിയ ഇരുവരും പ്രണയത്തിലാകുകയായിരുന്നു. തുടർന്ന് പ്രണയം വീട്ടിൽ അറിയുകയും വീട്ടുകാർ എതിർത്തു. തുടര്‍ന്ന് തമ്മില്‍ ബന്ധപ്പെടാന്‍ ശ്രമിക്കില്ലെന്ന വാഗ്ദാനത്തിൽ നാട്ടിലെത്തി ഡിഗ്രി പഠനം പൂര്‍ത്തിയാക്കി ചെന്നൈയില്‍ ജോലി നേടിയെടുത്തു.

നൂറയുടെ കുടുംബം നസ്റിന് താക്കീത് നൽകിയിരുന്നെങ്കിലും വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചും ഇരുവരും സ്നേഹബന്ധം തുടരുകയായിരുന്നു. തുടർന്നാണ് കോഴിക്കോടുള്ള ഒരു സന്നദ്ധസംഘടനയിൽ ഇരുവരും അഭയം തേടിയത്. പിന്നീട് നസ്റിന്റെ വീട്ടിലേക്ക് വന്ന നൂറയെ ബന്ധുക്കൾ ബലമായി കൂട്ടിക്കൊണ്ടുപോയതോടെയാണ് ആദില നസ്റിൻ നിയമസഹായം തേടുന്നത്.

Related Articles

Leave a Reply

Back to top button