കോടഞ്ചേരി അങ്ങാടിയിലെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന

കോടഞ്ചേരി: പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി കോടഞ്ചേരി പഞ്ചായത്തിലെ മൈക്കാവ്,വേളംങ്കോട് കോടഞ്ചേരി അങ്ങാടിയിലെ വ്യാപാര സ്ഥാപനങ്ങളിൽ ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥരും ആരോഗ്യവകുപ്പ് ജീവനക്കാരും പരിശോധന നടത്തി.
ബോധവൽക്കരണ നടപടികൾ ശക്തിപ്പെടുത്തുകയും പ്ലാസ്റ്റിക് ക്യാരിബാഗുകൾ പിടിച്ചെടുക്കുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു.
പുകയില വിരുദ്ധ ബോർഡ് പ്രദർശിപ്പിക്കാത്ത മൂന്ന് സ്ഥാപനങ്ങളിൽ നിന്നും 200 രൂപ വീതം ഫൈനൽ ഈടാക്കി. പരിശോധനകൾക്ക് ഹെൽത്ത് ഇൻസ്പെക്ടർമാരായ തോമസ് മാത്യു, ഷെനിലാ ഫ്രാൻസിസ് എന്നിവർ നേതൃത്വം നൽകി. ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥരായ ഷർജിത് ലാൽ, അശോകൻ എന്നിവരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരായ ഷിജു പി ജേക്കബ്,രാജേഷ് കുമാർ, മീത്ത് മോഹൻ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
തുടർ ദിവസങ്ങളിൽ പരിശോധനകൾ തുടരുമെന്നും നിയമനടപടികൾ സ്വീകരിക്കുമെന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറി വിനോദ് കുമാർ കെ പി മെഡിക്കൽ ഓഫീസർ ഡോ: അബ്ദുറഹ്മാൻ കെ കെ എന്നിവർ അറിയിച്ചു.







