Koodaranji

യു.എസ്.എസ് പരീക്ഷയിൽ തിളങ്ങി കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ

കൂടരഞ്ഞി: യു.എസ്.എസ് പരീക്ഷയിൽ അഭിമാനാർഹമായ നേട്ടവുമായി കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂൾ. 16 കുട്ടികളാണ് യു.എസ്.എസ് സ്കോളർഷിപ്പ് നേടി സ്കൂളിന്റെ അഭിമാനതാരങ്ങളായത്.

കോവിഡ് പ്രതിസന്ധിക്കു ശേഷം ഈ വർഷം പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിയ സ്കോളർഷിപ്പ് പരീക്ഷയിൽ, താമരശേരി രൂപതയുടെ കീഴിലുള്ള വിദ്യാലയങ്ങളിൽ ഏറ്റവും മികച്ച വിജയമാണ് സ്കൂൾ കരസ്ഥമാക്കിയത്.

മാനേജ്മെന്റിന്റെയും രക്ഷിതാക്കളുടെയും പിന്തുണയോടെ, ഹെഡ്മാസ്റ്റർ ശ്രീ. സജി ജോണിന്റെ നേതൃത്വത്തിൽ സ്കൂളിൽ നടത്തിയ ചിട്ടയായ പരിശീലനത്തിലൂടെയാണ് ഇത്തരത്തിൽ ഒരു വിജയം സ്കൂളിന് കരസ്ഥമാക്കാൻ കഴിഞ്ഞത്.

Related Articles

Leave a Reply

Back to top button