Kodanchery
ലഹരിക്കക്കെതിരെ കുട്ടിച്ചങ്ങല തീർത്ത് കോടഞ്ചേരി സെന്റ് ജോസഫ്സ് ഹൈസ്കൂൾ

കോടഞ്ചേരി: സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കോടഞ്ചേരി സെന്റ്.ജോസഫ്സ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ സ്കൂൾ മൈതാനത്ത് ലഹരി വിരുദ്ധ കുട്ടിച്ചങ്ങല തീർത്തു.
സ്കൂൾ പ്രാധാനാധ്യാപകൻ വിജോയ് തോമസ് സ്വാഗതം ആശംസിച്ച ചടങ്ങളിൽ കോടഞ്ചേരി പോലീസ് സ്റ്റേഷൻ സി പി ഒ ജെസ്സി മാത്യു ലഹരി വിരുദ്ധ സന്ദേശം നല്കി.
വിദ്യാർത്ഥി പ്രതിനിധി കെവിൻ റോയി ചൊല്ലിക്കൊടുത്ത ലഹരി വിരുദ്ധ പ്രതിജ്ഞ അധ്യാപകരും, വിദ്യാർത്ഥികളും ഏറ്റുചൊല്ലി. എസ് പി സി, സ്കൗട്ട് ആന്റ് ഗൈഡ്സ്, ജെ.ആർ.സി. എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സ്കൂളിലെ മുഴുവൻ കുട്ടികളും കേരളം മാതൃകയിൽ അണിനിരന്നു.







