Thiruvambady

ക്ഷീര മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം പ്രസിഡണ്ട് അസോസിയേഷൻ

തിരുവമ്പാടി: ക്ഷീര മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം പ്രസിഡണ്ട് അസോസിയേഷൻ. 2019 നു ശേഷം പാൽ വില വർദ്ധിപ്പിക്കാതെ കാലിത്തീറ്റയുടെ വില ഒരു മാനദണ്ഡവും ഇല്ലാത്ത വർദ്ധനവും കന്നുകാലികളുടെ രോഗങ്ങളും പാൽ ഉൽപാദനക്ഷമതലുള്ള കുറവും കാരണം ക്ഷീര കർഷകർ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കൊടുവടി ബ്ലോക്ക് പരിധിയിലെ ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡണ്ടുമാരുടെ അസോസിയേഷൻ ആവശ്യപ്പെട്ടു.

ഒരു ലിറ്റർ പാൽ ഉൽപാദിപ്പിക്കുന്നതിന് കർഷകൻ 53 രൂപ ചെലവ് വരുമ്പോൾ കർഷകന് കിട്ടുന്നത് ശരാശരി 37 രൂപ 50 പൈസയാണ് കാലിത്തീറ്റക്കും കാലിത്തീറ്റ ഉൽപ്പന്നങ്ങൾക്കും 2019 നേക്കാൾ 30% വില വർദ്ധനവ് ഉണ്ടായിട്ടുണ്ട്. മുൻ സാമ്പത്തിക വർഷത്തേക്കാൾ സംഘങ്ങളിലെ പാൽസമ്പരണത്തിൽ 20 ശതമാനത്തോളം കുറവ് വന്നിട്ടുണ്ട് സംഘങ്ങളുടെ പ്രവർത്തന ചെലവ് 30% വർദ്ധിച്ചതുമൂലം ക്ഷീരോൽപാദക സഹകരണ സംഘങ്ങളും വലിയ പ്രതിസന്ധി നേരിടുകയാണ്. ചെറുകിട നാമ മാത്ര കർഷകർ ക്ഷീരമേഖല വിട്ടു പോവുകയാണ് ക്ഷീര കർഷകരും ക്ഷീര സംഘങ്ങളും നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടാത്തതിൽ ദൂരെയുണ്ടെന്ന് യോഗം ആരോപിച്ചു.
മിൽമ പ്രഖ്യാപിച്ച അഞ്ചു രൂപ ബോണസ് കർഷകർക്ക് ലഭിക്കാത്ത രീതിയിലുള്ള മാനദണ്ഡങ്ങൾ കൊണ്ടുവരികയും സർക്കാരും മിൽമയും ക്ഷീര കർഷകരെയും സംഘങ്ങളെയും തകർക്കുന്ന നടപടി സ്വീകരിക്കുന്നതിൽ യോഗം പ്രതിഷേധിച്ചു.

ക്ഷീരകർഷകരെയും ക്ഷീരോൽപാദക സഹകരണ സംഘങ്ങളെയും പ്രതിസന്ധിയിലാക്കി ഈ മേഖലയെ തകർക്കുന്ന സർക്കാരിന്റെയും മിൽമയുടെ നടപടിയിൽ പ്രതിഷേധിച്ച് ശക്തമായ സമരം നടത്തുവാനും യോഗം തീരുമാനിച്ചു. യോഗത്തിൽ നെല്ലിപ്പോയിൽ ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡണ്ട് വിൻസെന്റ് വടക്കേ മുറിയിൽ അധ്യക്ഷത വഹിച്ചു. സംഘം പ്രസിഡണ്ടുമാരായ ബിനു സി കുര്യൻ, സേവർ കിഴക്കേ കുന്നേൽ, ബാബു പെരിയപ്പുറം, തോമസ് ഞാളിയത്ത്, ബാബു പി ടി, ബേബി വളയത്തിൽ, രാഹുൽ കെ കുപ്പായക്കോട്, സജി കൊച്ചുപ്ലാക്കൽ, ജെയിംസ് കുന്നേൽ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button