LocalThiruvambady

അഗ്രി ടൂറിസം ആസ്വദിക്കാനും, പഠിക്കാനുമായി; കണ്ണൂർ ജില്ലാ കളക്ടറും, സംഘവും എത്തുന്നു

തിരുവമ്പാടി: ഇരവഞ്ഞി വാലി അഗ്രി ടൂറിസം സർക്യൂട്ടിന്റെ ഭാഗമായ തിരുവമ്പാടി പഞ്ചായത്തിലെ ഫാമുകൾ സന്ദർശിക്കാനും പ്രവർത്തനങ്ങൾ മനസ്സിലാക്കുവാനുമായി കണ്ണൂർ ജില്ലാ കളക്ടർ എസ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ സബ് കളക്ടർ, നവകേരള മിഷൻ ജില്ലാ കോർഡിനേറ്റർ, ഡിടിപിസി സെക്രട്ടറി, മലബാർ ടൂറിസം കൗൺസിൽ ഭാരവാഹികൾ എന്നിവരടങ്ങുന്ന സംഘം ഞായറാഴ്ച തിരുവമ്പാടിയിൽ എത്തിച്ചേരുന്നു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു കളത്തൂർ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട്, വൈസ് പ്രസിഡണ്ട് കെ എ അബ്ദുറഹ്മാൻ, ഇരവഞ്ഞി വാലി അഗ്രി ടൂറിസം സൊസൈറ്റി പ്രസിഡണ്ട് അജു എമ്മാനുവൽ, പഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ ചേര്‍ന്ന് സന്ദർശക സംഘത്തിന് രാവിലെ 11 മണിക്ക് തിരുവമ്പാടിയിൽ സ്വീകരണം നല്‍കും.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (IIM-K) ഓഫീസർമാരും സ്റ്റാഫും അടങ്ങിയ സംഘവും ഇതേ ദിവസം തന്നെ ഇവിടെ സന്ദർശനത്തിനായി എത്തുന്നുണ്ട്.

Related Articles

Leave a Reply

Back to top button