Kodiyathur
കാരകുറ്റി ആക്ഷൻ കമ്മറ്റി റോഡ് ഉപരോധം താൽകാലികമായി മാറ്റിവെച്ചു

കൊടിയത്തൂർ : ഇ.എം.ഇ.എ സെക്രട്ടറി പി.കെ ബഷീര്‍ എം.എൽ.എ യുമായി കാരകുറ്റി ആക്ഷൻ കമ്മറ്റി എ.എം ഷാഹിലിന്റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ഇന്ന് (07/11/2022) ആരംഭിക്കാനിരുന്ന കാരകുറ്റി – പി.ടി.എം സ്കൂൾ റോഡ് ഉപരോധം താൽകാലികമായി മാറ്റിവെച്ചതായി ആക്ഷൻ കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.
റോഡിന്റെ അറ്റകുറ്റപ്പണി ഗ്രാമ പഞ്ചായത്തിന്റെ അനുമതിയോടെ ഉടൻ നടത്തുമെന്നു ചർച്ചയിൽ ധാരണയായി.
റോഡ് പ്രവർത്തി പൂർത്തീകരിക്കുന്നത് വരെ ഓവർ ലോഡ് സംബന്ധിച്ചു നിലവിലെ ധാരണ തുടരുമെന്നും, വലിയ വാഹനങ്ങളുടെ ഗതാഗതം സംബന്ധിച്ചും, വൺവേ ട്രാഫിക് സംബന്ധിച്ചും, ചർച്ചകൾ തുടരുമെന്നും ഭാരവാഹികൾ അറിയിച്ചു.







