Kodanchery
കോടഞ്ചേരി ലേബർ കോൺട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി: വിവിധ മേഖലയിൽ ഉള്ള തൊഴിലാളികളെയും,കർഷകരെയും ഉൾപ്പെടുത്തിക്കൊണ്ട് ആരംഭിച്ച കോടഞ്ചേരി ലേബർ കോൺട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഓഫിസ് പുലിക്കയത്ത് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് വർക്കി ചക്കാലയിൽ, സെക്രട്ടറി വിജി ഷൈജൻ, സോൺസ് കോതമ്പനാനി,ബിജി തുരുത്തേൽ,വിജേഷ് തെക്കേടത്ത്,അമൽ പുത്തൻ പുരയിൽ,മേരി പൗലോസ് മുട്ടത്ത്,റോയി കളത്തൂർ തുടങ്ങിയവർ പ്രസംഗിച്ചു.







