Koodaranji
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കേരളോത്സവം നവംബർ 12 മുതൽ 20 വരെ നടക്കും

കൂടരഞ്ഞി: സംസ്ഥാന യുവജനക്ഷേമ ബോർഡും കൂടരഞ്ഞി ഗ്രാമപഞ്ചായത്തും സംയുക്തമായി ‘കേരളോത്സവം 2022 ‘സംഘടിപ്പിക്കുന്നു. നവംബർ 12 മുതൽ 20 വരെയാണ് പരിപാടി.
യുവജനങ്ങളുടെ സർഗാത്മകവും കായികവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന യുവജന ക്ഷേമ ബോർഡ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മഹാമേളയാണ് കേരളോത്സവം.
വിപുലമായപരിപാടികളോടെയാണ് പഞ്ചായത്ത് കേരളോത്സവം സംഘടിപ്പിക്കുന്നത്. പരിപാടി ഗ്രാമീണ ഉത്സവമാക്കി മാറ്റാൻ മുഴുവൻ ആളുകളുടെയും സഹായ സഹകരണം ഉണ്ടാകണമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് പറഞ്ഞു.







