Adivaram
താമരശ്ശേരി ചുരത്തിൽ ബസ് കേടായതിനെ തുടർന്ന് ഗതാഗത തടസ്സം

അടിവാരം: താമരശ്ശേരി ചുരത്തിൽ ബസ് കേടായതിനെ തുടർന്ന് ഗതാഗത തടസ്സം നേരിടുന്നു. എട്ടാം വളവിൽ എ. വൺ ട്രാവൽസിന്റെ വോൾവോ ബസ് ജോയിന്റ് ഒടിഞ്ഞതിനെ തുടർന്നാണ് ഗതാഗത തടസ്സം ഉണ്ടായത്.
രാത്രി 11 മണിയോടെയാണ് സംഭവം, ചെറിയ വാഹനങ്ങൾ മാത്രമേ കടന്നുപോവാൻ സാധിക്കൂ. ഹൈവേ പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കുന്നുണ്ട്.






