Puthuppady

കുടുംബശ്രീ അംഗങ്ങൾക്കായി സ്വയംപ്രതിരോധ പരിശീലനം നടത്തി

പുതുപ്പാടി : പുതുപ്പാടി കുടുംബശ്രീ സി.ഡി.എസ്. ജെൻഡർ റിസോഴ്‌സ് സെന്റർ വാരാചരണത്തിന്റെ ഭാഗമായി കുടുംബശ്രീ അംഗങ്ങൾക്കായി സ്വയംപ്രതിരോധ പരിശീലനം നടത്തി. വനിതാ സി.പി.ഒ.മാരായ ജീജ, ഷീജ, വി. സിന്ധു എന്നിവരാണ് പ്രതിരോധമുറകളും അറിഞ്ഞിരിക്കേണ്ട വ്യായാമങ്ങളും കുടുംബശ്രീ അംഗങ്ങളെ പരിശീലിപ്പിച്ചത്.

പരിശീലന പരിപാടി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംസീർ പോത്താറ്റിൽ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ്. ചെയർപേഴ്‌സൺ ഷീബ സജി അധ്യക്ഷയായി. വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ ആയിഷ ബീവി, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ ശ്രീജ ബിജു, കെ.ജി. ഗീത, സി.ഡി.എസ്. വൈസ് ചെയർപേഴ്‌സൺ ഗീത ഗോപാലൻ, ജില്ലാ പ്രോഗ്രാം മാനേജർ നിഷിത, സ്നേഹിത സർവീസ് പ്രൊവൈഡർ ജസീന, കമ്യൂണിറ്റി കൗൺസിലർ അനുശ്രീ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button