ഉംറ നിർവഹിക്കുന്നതിനിടയിൽ കൊടിയത്തൂർ സ്വദേശി സൗദിഅറേബ്യയിൽ നിര്യാതനായി

കൊടിയത്തൂർ : വെസ്റ്റ് കൊടിയത്തൂർ പറക്കുഴി കൊടപ്പന അബ്ദുള്ള കുട്ടി (73) ഉംറ നിർവഹിക്കുന്നതിനിടയിൽ സൗദി അറേബ്യയിൽ നിര്യാതനായി.
ഉംറയുടെ ഭാഗമായി മക്കയിൽ നിന്ന് മദീനയിലേക്കുള്ള യാത്രക്കിടയിൽ റാബക്കിന് സമീപം മസ്തൂറയിൽ വെച്ചാണ് ഹൃദയാഘാതം അനുഭവപ്പെട്ടത് ഉടൻ തന്നെ റാബക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നവംബർ രണ്ടിനാണ് അബ്ദുള്ള കുട്ടി ഉംറ നിർവഹിക്കുവാനായി റിഹ് ല ഹജ്ജ് ഗ്രൂപ്പിൽ ചേർന്ന് നാട്ടിൽ നിന്ന് യാത്ര പുറപ്പെട്ടുത്.
ഭാര്യ: സൈനബ ഹജ്ജുമ്മ വേങ്ങേരി പറമ്പിൽ (കാരശ്ശേരി).
മക്കൾ: ഷിഹാബ് (മക്ക), അജ്മൽ (വെസ്റ്റ് കൊടിയത്തൂർ യൂത്ത് ലീഗ് സെക്രട്ടറി), സാബിറ, സറീന, ഷക്കീല, ഷഫീല
മരുമക്കൾ: ഷൗക്കത്ത് (മൂർക്കനാട്), അബ്ദു (വെട്ടുപാറ), അലി അക്ബർ (ചെറുവട്ടൂർ വാഴക്കാട്), ഷിറാസ് (എടവണ്ണപാറ), നുസൈബ (കീഴിശ്ശേരി), മുബശ്ശിര (പറപ്പൂർ).
കബറടക്കം ഇന്ന് സുബഹി നമസ്കാര ശേഷം റാബിക്കിൽ (സൗദി) നടക്കും.
മയ്യിത്ത് നമസ്കാരം ഇന്ന്(ശനി) രാവിലെ വെസ്റ്റ് കൊടിയത്തൂർ ജുമുഅത്ത് പള്ളിയിൽ.







