കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾ; പൊൻ വെളിച്ചമായ് പ്രതീക്ഷാഭവനിൽ

കൂടരഞ്ഞി: സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കന്ററി സ്കൂളിലെ വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ ശിശുദിനത്തോടനുബന്ധിച്ച് “ഞങ്ങളും നിങ്ങൾക്കൊപ്പം” എന്ന സന്ദേശം പകർന്നു കൊണ്ട് ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികളെ പരിചരിക്കുന്ന സാൻ ജോ പ്രതീക്ഷാഭവൻ സന്ദർശിച്ചു.
സാൻ ജോ- പ്രതീക്ഷ ഭവൻ സുപ്പീരിയർ സി. ആൻ ഗ്രേസ്, സി.നവ്യ റോസ്, സി. വിനയ റോസ് എന്നിവർ ചേർന്ന് ക്ലബ്ബ് പ്രവർത്തകരെ സ്വാഗതം ചെയ്തു.
ക്ലബ്ബ് പ്രവർത്തകർ കുട്ടികൾക്കൊപ്പം ആടിയും, പാടിയും സമയം ചെലവഴിച്ചു. ബലൂണുകളും, മധുരപലഹാരങ്ങളും , കുട്ടികളുടെ ദൈനംദിനാവശ്യങ്ങൾക്കുള്ള സാധനങ്ങളും കൈമാറി.
വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കന്ററി സ്കൂൾ ഹെഡ് മാസ്റ്റർ സജി ജോൺ, ക്ലബ്ബ് കൺവീനർമാരായ ജോസഫ് കുര്യൻ, സൗമ്യ റോസ് മാർട്ടിൻ, ലിസി ജോർജ്, ടെനിമോൾ എന്നിവർ കുട്ടികൾക്ക് ശിശുദിനത്തിന്റെ മംഗളങ്ങൾ ആശംസിച്ച് സംസാരിച്ചു.







