Thiruvambady

മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിയായ ലീലാമ്മ മംഗലത്തിന്റെ വീട്ടിൽ; വനം വകുപ്പിന്റെ അനാവശ്യ റൈഡ്; കോൺഗ്രസ് പ്രതിഷേധിച്ചു

തിരുവമ്പാടി: കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിയുമായ ലീലാമ്മ മംഗലത്തെ കള്ള കേസിൽ കുടുക്കി ജയിലിൽ അടയ്ക്കാൻ വനം വകുപ്പ് ശ്രമിക്കുന്നതായി പരാതി.

ഒറ്റയ്ക്ക് താമസിക്കുന്ന അവരുടെ വീട്ടിൽ കഴിഞ്ഞ ദിവസം നിയമ നടപടികൾ പാലിക്കാതെ വനം വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. വനം വകുപ്പിന്റെ ഈ നടപടിക്കെതിരെ കോൺഗ്രസ് നേതാക്കൾ പ്രതിഷേധിച്ചു.

ഓട്ടോയിൽ കാട്ടുപന്നിയിടിച്ച് ഓട്ടോ മറിഞ്ഞ് കർഷകർ മരിച്ച സംഭവത്തിൽ താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ സമരം നടത്തിയതിന്റെ പേരുള്ള വ്യക്തിവിരോധത്തിന്റെയും, കാട്ടുമൃഗശല്യത്തിന് എതിരെ നിരന്തരം പ്രതികരിക്കുന്ന കർഷക നേതാവ് എന്ന നിലയിലും തനിക്കെതിരെ വനം വകുപ്പ് നടത്തുന്ന കാട്ടുനീതി അവസാനിപ്പിക്കണമെന്ന് ലീലാമ്മ മംഗലത്ത് പറഞ്ഞു.

അനാവശ്യമായി റെഡ് നടത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ സംസ്ഥാന സർക്കാർ വേണ്ട നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.

കർഷകരോടുള്ള വനം വകുപ്പിന്റെ കാട്ടുനീതിക്ക് ഒത്താശ ചെയ്യുന്ന സർക്കാർ നയത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതൃത്വത്തിൽ ശക്തമായ ബഹുജന സമരം നടത്തുമെന്നും നേതാക്കൾ പറഞ്ഞു.

ഡിസിസി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു കളത്തൂർ, ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, യുഡിഎഫ് മണ്ഡലം ചെയർമാൻ കെ എം പൗലോസ്, കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് മനോജ് വാഴ പറമ്പിൽ, മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡണ്ട് വിൻസെന്റ് വടക്കേമറയിൽ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ലൈജു അരീപ്പറമ്പിൽ എന്നിവർ ആവശ്യപ്പെട്ടു.

നേതാക്കൾക്കൊപ്പം ബാബു പെരിയപ്പുറം, കുമാരൻ കരിമ്പിൽ, ജോസഫ് ചെന്നിക്കര, ബേബിച്ചൻ വട്ടു കുന്നേൽ, ഭാസ്കരൻ നൂറാംതോട് എന്നിവർ ഒപ്പം ഉണ്ടായിരുന്നു.

Related Articles

Leave a Reply

Back to top button