മോഷ്ടിച്ച മൊബൈൽ വിൽക്കാൻ കൊണ്ടുവന്നു; യഥാർത്ഥ ഉടമയ്ക്ക് തിരിച്ച് നൽകി മാതൃകയായി; മുക്കത്തെ മൊബൈൽ ഷോപ്പ് ഉടമ

മുക്കം: മൊബൈൽ ഫോൺ വിൽക്കാൻ കൊണ്ടുവന്നപ്പോൾ സംശയം തോന്നിയ ഷോപ്പ് ഉടമ നടത്തിയ പരിശോധനയിൽ മോഷ്ടിച്ച മൊബൈൽ ആണെന്ന് മനസിലായി, യഥാർത്ഥ ഉടമയെ കണ്ടെത്തി മൊബൈൽ ഫോൺ തിരിച്ചു നൽകി മാതൃകയായി മുക്കം റിങ് ടോൺ മൊബൈൽസ്
ഓമശ്ശേരി സ്വദേശി വിനോദിന്റെ മൊബൈൽ ഫോൺ ആണ് ഈ മാസം 8 നു തിരുവമ്പാടിയിൽ നിന്നും മോഷണം പോയിരുന്നത്. വിനോദിന്റെ വാഹനത്തിൽ നിന്നും രണ്ടു ഇതര സംസ്ഥാന തൊഴിലാളികകൾ ആണ് മോഷ്ടിച്ചത് .
മൊബൈൽ ഫോൺ വിൽക്കാൻ വന്നവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ റിങ് ടോണ് മൊബൈൽസ് ഉടമ റഹീമിന്റെ വിദഗ്ധ പരിശോധനയിൽ മോഷ്ടിച്ചതാണെന്ന് മനസിലാക്കുകയും മൊബൈൽ ഫോണിലെ ഇമെയിൽ ഐഡിയുടെ അടിസ്ഥാനത്തിൽ യഥാർഥ ഉടമയെ കണ്ടെത്തുകയും മൊബൈൽ ഫോൺ തിരിച്ചു ഏല്പിക്കുകയും ചെയ്യുകയായിരുന്നു.
ബിസിനസ് പരമായ ഒരുപാട് ഡീറ്റൈൽസ് ഫോണിൽ ഉണ്ടായിരുന്നു വെന്നും ഫോൺ തിരിച്ചു കിട്ടിയതിൽ ഏറെ സന്തോഷമുണ്ടെന്നും ഉടമ വിനോദ് പറഞ്ഞു.







