Mukkam
ജൂനിയർ ചേംബർ ഓഫ് ഇന്റർനാഷണൽ അവാർഡ് മുക്കം സബ് ട്രെഷറി ഓഫീസർ ഹക്കീം പാറപ്പുറത്തിന്

മുക്കം: മികച്ച ജനകീയ സേവനത്തിനും സാമൂഹിക പ്രതിബദ്ധത മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾക്കുമാണ് ഈ വർഷത്തെ ജൂനിയർ ചേംബർ ഇന്റർനാഷണൽ അവാർഡ് മന്ത്രി അഹമ്മദ് ദേവർകോവിൽ മുക്കം സബ് ട്രെഷറി ഓഫീസർ ഹക്കീം പരപ്പുറത്തിനു നൽകിയത്.
കൂടാതെ ഒരു സർക്കാർ ഉദ്യോഗസ്ഥൻ എങ്ങനെ ജനകീയനാവണം എന്നതിന്റെ മകുടോദാഹരണം ആണ് ശ്രീ ഹക്കീം പാറപ്പുറത് എന്ന് ചടങ്ങിൽ മന്ത്രി അഭിപ്രായപ്പെട്ടു.
ചടങ്ങിൽ പ്രസിഡന്റ് ഹബീബ് റഹ്മാൻ, സെക്രട്ടറി അഭിലാഷ് ദാസ്, ട്രഷറർ റിയാസ്, പ്രജിത് വിശ്വനാഥൻ, ബിജു മോൻ, ജിനോജ് കുരുവിള, തൗഫീഖ് എന്നിവർ സംസാരിച്ചു.







