Kodanchery

കെ.എസ്.ടി.എ കോടഞ്ചേരി ബ്രാഞ്ച് സമ്മേളനം നടത്തി

കോടഞ്ചേരി: കെ.എസ്.ടി.എ കോടഞ്ചേരി ബ്രാഞ്ച് സമ്മേളനം നടത്തി. ചെമ്പുകടവ് ഗവൺമെന്റ് യുപി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിന് കെ എസ് ടി എ താമരശ്ശേരി സബ്ജില്ലാ എക്സിക്യൂട്ടീവ് അംഗം സുരേഷ് തോമസ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ രക്തസാക്ഷി അനുസ്മരണം ലുലു മീരാനും, അനുശോചന റിപ്പോർട്ട് അധ്യാപികയായ അനുപമ ജോസഫും അവതരിപ്പിച്ചു. കെ.എസ്‌.ടി.എ കോഴിക്കോട് ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ ടി ബെന്നി സമ്മേളനം ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ പൊതു വിദ്യാഭ്യാസരംഗത്തെ ലോകത്തിന്റെ മികവിലേക്ക് ഉയർത്തുവാനുള്ള പുരോഗമന യജ്ഞ പ്രവർത്തനങ്ങൾ നടത്തുന്ന കേരളത്തിലെ ഇടതുപക്ഷ സർക്കാറിന് എല്ലാവിധ അഭിവാദ്യങ്ങളും അറിയിച്ചുകൊണ്ടാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. കോടഞ്ചേരി ബ്രാഞ്ച് പ്രവർത്തന റിപ്പോർട്ട് പ്രത്യുഷ് കണ്ണൂർ അവതരിപ്പിച്ചു.

തുടർന്ന് നടന്ന ഭാരവാഹി തിരഞ്ഞെടുപ്പിൽ ബ്രാഞ്ച് സെക്രട്ടറിയായി പ്രത്യുഷ് കണ്ണൂരിനെയും, ബ്രാഞ്ച് പ്രസിഡണ്ടായി അനുപമ ജോസഫിനെയും തിരഞ്ഞെടുത്തു. സമ്മേളനത്തിന് കെ.എസ്‌.ടി.എ താമരശ്ശേരി എക്സിക്യൂട്ടീവ് അംഗങ്ങളായ ബേസിൽ, വിൻസന്റ്, പുതുപ്പാടി ബ്രാഞ്ച് സെക്രട്ടറിയും സബ്ജില്ലാ കമ്മിറ്റി അംഗവുമായ രതീഷ്, ആൻ ട്രീസ ജോസഫ്, താമരശ്ശേരി സബ് ജില്ലാ എക്സിക്യൂട്ടീവ് അംഗം ഹിഷാം എച്ച് തുടങ്ങിയവർ സമ്മേളനത്തിന് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button