Kodiyathur
“മതേതരത്വവും ബഹുസ്വരതയും സംരക്ഷിക്കപ്പെടണം”; മുജാഹിദ് സമ്മേളനം.

ചെറുവാടി: മതേതരത്വവും ബഹുസ്വരതയും രാജ്യത്തിന്റെ പൈതൃകങ്ങളാണെന്നും അവ സംരക്ഷിക്കപ്പെടണമെന്നും മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ചെറുവാടിയിൽ സംഘടിപ്പിച്ച പ്രചരണ സമ്മേളനം അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ ഭരണഘടനയുടെ ആത്മാവ് മതേതരത്വമാണെന്നും അത് സംരക്ഷിക്കാൻ മതേതര ജനാധിപത്യ കൂട്ടായ്മകൾ ശക്തിപ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
കെ.എൻ.എം സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ. ഹുസൈൻ മടവൂർ സമ്മേളനം ഉദ്ഘാടനം ചെയ്തു. അലവി ബംഗാളത്ത് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഉനൈസ് പാപ്പിനിശ്ശേരി മുഖ്യപ്രഭാഷണം നടത്തി. പി ലായിഖലി, അബ്ദുസലാം കെ.കെ, എം അഹമ്മദ് കുട്ടി മദനി, വി.പി മുഹമ്മദ് മാസ്റ്റർ, ജമാൽ കുറവാടങ്ങൽ, സി.വി അബ്ദുല്ല, നയിം ചെറുവാടി തുടങ്ങിയവർ സംസാരിച്ചു.







