Kodiyathur
കൊടിയത്തൂരിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകളെ അനുമോദിച്ചു

കൊടിയത്തൂർ: മദ്റസാ മജ്ലിസ് ഫെസ്റ്റ്, സ്കൂൾ കലോത്സവം, അർദ്ധ വാർഷികപ്പരീക്ഷ, ദിനാചരണങ്ങൾ എന്നിവയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കൊടിയത്തൂർ തെയ്യത്തും കടവ് അൽ മദ്റസത്തുൽ ഇസ്ലാമിയ്യ വിദ്യാർത്ഥികളെ മദ്റസാ മാനേജിംഗ് കമ്മറ്റിയും പി.ടി.എയും അനുമോദിച്ചു.
കെ.ഇ ഷമീം മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന അനുമോദന യോഗം വാർഡ് മെമ്പർ ടി.കെ അബൂബക്കർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ.ടി അബ്ദുൽ ഹമീദ്, ഇ ഹസ്ബുല്ല മാസ്റ്റർ, പി.വി അബ്ദു റഹ്മാൻ മാസ്റ്റർ, വി.കെ ഉമ്മു സൽമ, ബുഷ്റ, പി.ടി അബൂബക്കർ മാസ്റ്റർ, നസീറ തുടങ്ങിയവർ സംസാരിച്ചു.







