Mukkam

എസ്.പി.സി, ജെ.ആർ.സി കേഡറ്റുകൾക്ക് രക്ഷാദൗത്യ പരിശീലനവുമായി കിഴുപറമ്പ് ജി.വി.എച്ച്.എസ്.എസ്

മുക്കം: കുട്ടികളിലെ സാമൂഹ്യ സേവന മനസ്ഥിതി വളർത്തിയെടുക്കുന്നതിനായി പ്രവർത്തിക്കുന്ന എസ്.പി.സി, ജെ.ആർ.സി കേഡറ്റുകൾക്ക് കിഴുപറമ്പ് ജി.വി.എച്ച്.എസ് സ്‌കൂളിൽ രക്ഷാദൗത്യ പരിശീലനം നടത്തി. അപകട സാധ്യതകൾ കുറയ്ക്കാനും അപകടത്തിൽപെടുന്നവരെ രക്ഷപ്പെടുത്താനുമുള്ള പ്രായോഗിക പരിശീലന ക്ലാസിന് മുക്കം ഫയർ സ്റ്റേഷനിലെ ഫയർ റസ്ക്യൂ ഓഫീസർ പി ഷറഫുദ്ധീൻ നേതൃത്വം നൽകി.

സ്‌കൂൾ പി.ടി.എ പ്രസിഡണ്ട് എം.എം മുഹമ്മദ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ മുസ്തഫ അധ്യക്ഷത വഹിച്ചു. അധ്യാപകരായ പി സുരേന്ദ്രൻ, എം സൈറാബാനു, കെ ബാബുരാജ്, വി ഷഹീദ്, മിർഷാദ് കെ.സി, സി.ടി ഹഫീഫ തുടങ്ങിയവർ സംസാരിച്ചു. ഇ നിഹാൽ, സി ഹിബ, ഇ മർവ, പി ബേബി നസ്‌ലിം തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button