Kodanchery
കുപ്പായക്കോട് പാലം റീ-ടെൻഡർ ചെയ്തു

കോടഞ്ചേരി: നിർമാണം മുടങ്ങികിടന്ന കുപ്പായക്കോട് പാലം നിർമാണം റീ-ടെൻഡർ ചെയ്തു. ഒരു വർഷം മുൻപ് ആരംഭിച്ച നിർമ്മാണ പ്രവർത്തി യഥാസമയം പൂർത്തിയാക്കാത്തതിനാൽ കരാറുകാരനെ പ്രവൃത്തിയിൽ നിന്നും പൊതുമരാമത്ത് വകുപ്പ് നീക്കിയിരുന്നു. ഇതെതുടർന്നാണ് പ്രവർത്തിക്കായി വീണ്ടും ടെൻഡർ വിളിച്ചത്.
ഒരുവർഷത്തെ നിർമാണ കാലാവധിയിലാണ് പുതിയ ടെൻഡർ ക്ഷണിച്ചിട്ടുള്ളത്. 1.37 കോടി രൂപയാണ് പുതിയ കരാർ തുക. ഡിസംബർ 28ന് ടെൻഡർ തുറക്കും. കണ്ണോത്ത്-കുപ്പായക്കോട്-ഈങ്ങാപ്പുഴ റോഡ് പ്രവർത്തി ദ്രുതഗതിയിൽ നടക്കുന്നുണ്ടെങ്കിലും പാലം നിർമാണം പൂർത്തിയായെങ്കിൽ മാത്രമേ കുപ്പായക്കോട് നിവാസികളുടെ യാത്രാ ക്ലേശത്തിന് പരിഹാരമാകുകയുള്ളു.







