Kodiyathur
കാർഷികയന്ത്രങ്ങൾ സബ്സിഡി നിരക്കിൽ: യന്ത്രവത്കൃതകൃഷി പ്രോത്സാഹനവുമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്

കൊടിയത്തൂർ: കൃഷി ലാഭകരമല്ലാത്തതും പ്രകൃതിക്കെടുതികൾമൂലമുള്ള നാശവും കാട്ടുമൃഗങ്ങളുടെ ശല്യവുമെല്ലാം കർഷകരെ ദുരിതത്തിലാക്കുന്ന സാഹചര്യത്തിൽ പുതിയ പദ്ധതികൾ ആവിഷ്കരിക്കുകയാണ് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്. കർഷകരെ യന്ത്രവത്കൃത കൃഷിയിലേക്ക് നവീകരിച്ച് ലാഭവും വരുമാനവർധനയും നേടിക്കൊടുക്കാനുള്ള നടപടികളാണ് ആരംഭിച്ചത്. ഇതിനായി ആധുനിക കാർഷികയന്ത്രങ്ങളുടെ പ്രദർശനവും വിൽപ്പനയും ഓൺലൈൻ രജിസ്ട്രേഷനും സംഘടിപ്പിച്ചു.
കാർഷികമേഖലയിൽ യന്ത്രവത്കരണം പ്രോത്സാഹിപ്പിക്കുക, കൃഷിയന്ത്രങ്ങൾ സുഗമമായി വാങ്ങുന്നതിന് കർഷകർക്ക് സാമ്പത്തികസഹായം നൽകുക, കാർഷികയന്ത്രങ്ങളുടെ വാടകകേന്ദ്രങ്ങൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഗ്രാമപപഞ്ചായത്തിന്റെയും കേരള ആഗ്രോ മെഷിനറി കോർപ്പറേഷൻ ലിമിറ്റഡിന്റെയും കൊടിയത്തൂർ കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ പദ്ധതി ഒരുക്കിയത്.







