Kerala

എന്റെ പേര് ചെറി എന്നല്ല, ഡേറ്റിങ്ങ് പരിപാടികള്‍ക്ക് പോകാന്‍ വട്ടും ഇല്ല; അശ്ലീല സൈറ്റില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയതില്‍ രോഷത്തോടെ ഉണ്ണി മുകുന്ദന്‍

അശ്ലീല സൈറ്റില്‍ തന്റെ സെല്‍ഫി ഉപയോഗിച്ച് വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയ സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി നടന്‍ ഉണ്ണി മുകുന്ദന്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം പ്രതികരണവുമായി രംഗത്തെത്തിയത്. ചെറി എന്ന പേരിലുള്ള വ്യാജ പ്രൊഫൈലിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചാണ് താരത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

സോഷ്യല്‍ മീഡിയയില്‍ ഇനി സെല്‍ഫികള്‍ പോസ്റ്റ് ചെയ്യുന്നത് നിര്‍ത്തിയെന്ന് ഉണ്ണി വ്യക്തമാക്കി. ‘അബദ്ധത്തില്‍ ആരെങ്കിലും ഈ അക്കൗണ്ടില്‍ കയറിപ്പോവുകയാണെങ്കില്‍ ഞാനിപ്പോഴേ പറയുകയാണ്. ഇത് ഞാനല്ല. എനിക്ക് 25 വയസ്സുമല്ല പ്രായം. ബിരുദധാരിയുമല്ല. ഈ ഡേറ്റിങ്ങ് പരിപാടികള്‍ക്കു പോകാന്‍ എനിക്കു വട്ടൊന്നുമില്ല. എന്റെ പേര് ചെറി എന്നല്ല.’ താരം കുറിച്ചു.

ഇരുപത്തിയഞ്ചു വയസ്സുള്ള ചെറി എന്ന പ്രൊഫൈലിനാണ് ഉണ്ണി മുകുന്ദന്റെ ചിത്രം നല്‍കിയിരിക്കുന്നത്. അവിവാഹിതനാണെന്നും ഡേറ്റിങ്ങിനായി പെണ്‍കുട്ടികളെ തേടുന്നു എന്നും പ്രൊഫൈലില്‍ പറയുന്നു. ഇതാണ് നടന്‍ ഉണ്ണി മുകുന്ദന് പാരയായി വന്ന് വീണത്.

Related Articles

Leave a Reply

Back to top button