Kerala

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ വീണ്ടും കുരുക്കില്‍

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ വീണ്ടും കുരുക്കില്‍. ഇത്തവണയും ഉയരുന്നത് ലൈംഗികാതിക്രമം തന്നെയാണ്. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ 14-ാം സാക്ഷിയായ മറ്റൊരു കന്യാസ്ത്രീയാണ് ഇത്തവണ ബിഷപ്പിന്‍റെ ഇരയായത്.

മഠത്തില്‍വെച്ച് ബിഷപ്പ് കടന്നുപിടിക്കാന്‍ ശ്രമിച്ചുവെന്നും, വീഡിയോ കോളിലൂടെ അശ്ലീല സംഭാഷണങ്ങള്‍ നടത്തിയെന്നും കന്യാസ്ത്രീ ബിഷപ്പിനെതിരെ മൊഴി നല്‍കി. ഫ്രാങ്കോ ശരീരഭാഗങ്ങള്‍ കാണിക്കാന്‍ നിര്‍ബന്ധിച്ചെന്നും കന്യാസ്ത്രീ മൊഴി നല്‍കി. ബിഹാറില്‍ ജോലി ചെയ്യുകയായിരുന്ന കന്യാസ്ത്രീ കേരളത്തിലെ ഒരു മഠത്തിലെത്തിയപ്പോഴായിരുന്നു ഫ്രാങ്കോ അപമര്യാദയായി പെരുമാറിയതെന്നാണ് മൊഴി.

നിലവിലുള്ള ബലാത്സംഗ കേസിലെ കുറ്റപത്രത്തില്‍ കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം മൊഴിയില്‍ പറഞ്ഞ കാര്യങ്ങള്‍ പ്രത്യേക പരാതിയായി നല്‍കിയിട്ടില്ല. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തില്ലെന്നാണ് ലഭിക്കുന്ന വിവരം. ഫ്രാങ്കോയെ പേടിച്ചാണ് കന്യാസ്ത്രീ പരാതി നല്‍കാന്‍ തയ്യാറാകാത്തതെന്നാണ് ലഭിക്കുന്ന വിവരം.

Related Articles

Leave a Reply

Back to top button